

ദോഹ: ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റ് അനുസരിച്ച് ചൊവ്വാഴ്ചയും ബുധനാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ട്.

ബുധനാഴ്ച ഉച്ചവരെ ചില സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ കാലാവസ്ഥ ഉണ്ടാകുമെന്നും പ്രവചനം അനുമാനിക്കുന്നു. ഈ ആഴ്ചയില്‍ ഖത്തറിലെ താപനില കുറയുമെന്ന് പ്രവചിച്ച സമീപകാല അപ്ഡേറ്റിനെ തുടര്‍ന്നാണിത്.

കുറഞ്ഞത് 20- 27 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ പരമാവധി 33- 36 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില പ്രതീക്ഷിക്കുന്നത്.

