

ആലുവ: കേരള സംസ്ഥാന എക്സൈസ് വകുപ്പ് ആലുവ റേഞ്ച് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ലഹരി വര്‍ജ്ജന മിഷന് വിമുക്തി ക്യാംപയിനിന്റെ ഭാഗമായി കട്ടേപ്പാടം ഏരിയ റസിഡന്‍സ് അസോസിയേഷനുമായി (കര) ചേര്‍ന്ന് ജീവിതം തന്നെ ലഹരി എന്ന മുദ്രാവാക്യം ഉയര്‍ത്തി കുട്ടികളുടെ സംവാദ സദസ്സ് നടത്തി.

എസ് എന്‍ പുരം എസ് എന്‍ ഡി പി ഹാളില്‍ നടന്ന സംവാദ സദസ്സ് ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. റെസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് ഡോ. എ എ സുധാകരന് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ വി വിജയന്, സേവ്യര്‍ പുല്‍പ്പാട്ട്, എക്സൈസ് വകുപ്പ് ആലുവ മേഖല പ്രിവന്റീവ് ഓഫീസര്‍ ജയപാല്‍ കര്‍ത്ത, സിവില്‍ എക്സൈസ് ഓഫീസര്‍ സലാവുദ്ദീന്‍, വര്‍ക്കി ജോയ്, വിപിന ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എം പി ഉമ്മര്‍ നയിച്ച സംവാദ സദസ്സില്‍ നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്, എസ് എന്‍ ഡി പി സ്കൂള്‍, സെന്റ് മേരീസ് സ്ക്കൂള്, വിദ്യാധിരാജ ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്, ഐഡിയല്‍ പബ്ലിക് സ്ക്കൂള് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

