പൊലീസ് വേട്ടക്കെതിരെ ആലുവ കോണ്‍ഗ്രസ് പ്രകടനം

Web Desk
1 Min Read

ആലുവ: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വീട്ടമ്മയുടെ കുടുംബത്തിന് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് സമരത്തിന് നേതൃത്വം കൊടുത്ത ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കള്ളക്കേസുകളില്‍ പെടുത്തി പൊലീസ് വേട്ടയാടുന്നതിനെതിരെ ആലുവ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.

city exchange

അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി എ മുജീബ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, ഡി സി സി ഭാരവാഹികളായ ബാബു പുത്തനങ്ങാടി, പി ബി സുനീര്‍, ലത്തീഫ് പൂഴിത്തറ, ആനന്ദ് ജോര്‍ജ്, കെ കെ ജമാല്‍, രാജു കുമ്പളന്‍, ഹനീഫ ഞരളക്കാടന്‍, സി എം അഷറഫ്, സിപി നാസര്‍, നസീര്‍ ചൂര്‍ണിക്കര, ജി മാധവന്‍കുട്ടി, രാജി സന്തോഷ്, പി എച്ച് അസ്‌ലം എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!