Connect with us

NEWS

അന്‍വര്‍ സാദത്ത് എം എല്‍ എ മെറിറ്റ് അവാര്‍ഡ്

Published

on


ആലുവ: ആലുവ നിയോജകമണ്ഡലത്തിലെ സ്‌റ്റേറ്റ്, സി ബി എസ് ഇ, ഐ സി എസ് ഇ, ഐ എസ് ഇ സിലബസില്‍ ഈ വര്‍ഷത്തെ 10, 12 പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ്, എ വണ്‍ നേടി വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് അന്‍വര്‍ സാദത്ത് എം എല്‍ എ മെറിറ്റ് അവാര്‍ഡ് നല്‍കും. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്, എ വണ്‍ വാങ്ങി വിജയിച്ച മണ്ഡലത്തിലെ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ അറ്റസ്റ്റ് ചെയ്ത മാര്‍ക്ക് ലിസ്റ്റും രണ്ട് ഫോട്ടോയും സ്‌കൂള്‍ അധികൃതര്‍ എം എല്‍ എ ഓഫീസില്‍ എത്തിക്കേണ്ടതാണ്.

ആലുവ മണ്ഡലത്തിനു പുറത്തുള്ള സ്‌കൂളുകളില്‍ പഠിച്ച ആലുവ മണ്ഡല നിവാസികളായ കുട്ടികള്‍ അവരുടെ അറ്റസ്റ്റു ചെയ്ത മാര്‍ക്ക് ലിസ്റ്റും രണ്ട് ഫോട്ടോയും നേരിട്ട് എം എല്‍ എ ഓഫീസില്‍ എത്തിക്കേണ്ടതാണ്. മാര്‍ക്ക് ലിസ്റ്റിനു പിറകില്‍ കുട്ടികളുടെ അഡ്രസ്സും ബന്ധപ്പെടുവാനുള്ള ഫോണ്‍ നമ്പറും ഫോട്ടോയുടെ പിറകില്‍ കുട്ടിയുടെ പേരും സ്‌കൂളിന്റെ പേരും നിര്‍ബന്ധമായും എഴുതേണ്ടതാണ്. ജൂണ്‍ 15ന് മുന്‍പായി മാര്‍ക്ക് ലിസ്റ്റും ഫോട്ടോയും എം എല്‍ എ ഓഫീസില്‍ എത്തിക്കണം.


error: Content is protected !!