Featured
പോളണ്ട് പ്രസിഡന്റുമായി അമീര്‍ കൂടിക്കാഴ്ച നടത്തി
ദോഹ:
പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രേസ് ഡുഡയുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കൂടിക്കാഴ്ച നടത്തി.
ഉഭയകക്ഷി ബന്ധങ്ങളും സഹകരണത്തിന്റെ വിവിധ മേഖലകളില്‍ അവ വികസിപ്പിക്കാനും മെച്ചപ്പെടുത്താനുമുള്ള വഴികളും പൊതു താത്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ പ്രശ്‌നങ്ങളും പ്രത്യേകിച്ച് ഗാസ മുനമ്പിലെയും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളും യോഗം ചര്‍ച്ച ചെയ്തു.
പോളണ്ട് പ്രസിഡന്റിന്റെ ക്യാബിനറ്റിലെ ഇന്റര്‍നാഷണല്‍ പോളിസി ബ്യൂറോ തലവന്‍ മിസ്‌കോ പാവ്ലാക്ക്, പോളണ്ട് പ്രസിഡന്റിന്റെ കാബിനറ്റ് തലവന്‍ മാര്‍സിന്‍ മാസ്റ്റലെറെക്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.