ജര്‍മന്‍ പ്രസിഡന്റും ചാന്‍സലറുമായി അമീര്‍ ചര്‍ച്ച നടത്തി

Web Desk
0 Min Read

ദോഹ: ജര്‍മ്മന്‍ പ്രസിഡന്റ് ഡോ. ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മിയറുമായും ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി ചര്‍ച്ച നടത്തിയതായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി വ്യക്തമാക്കി.

city exchange

രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള പൊതു അഭിലാഷങ്ങള്‍ പങ്കുവെച്ചതായി അമീര്‍ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. ഉഭയകക്ഷി, ബഹുരാഷ്ട്ര തലങ്ങളിലെ സംയുക്ത ശ്രമങ്ങള്‍, തന്ത്രപരമായ പങ്കാളിത്തം, പരസ്പര നിക്ഷേപം എന്നിവയിലൂടെ ഇരു രാജ്യങ്ങളുടെയും താത്പര്യങ്ങളും രണ്ട് സൗഹൃദ ജനതയുടെ അഭിവൃദ്ധിയും കൈവരിക്കുന്ന വിധത്തിലാണ് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക.

Share This Article
Leave a Comment
error: Content is protected !!