

കൊച്ചി: ഒറീസയില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് എറണാകുളം ടൗണില്‍ മൊത്തവ്യാപാരം നടത്തുന്ന പത്തനംതിട്ട സ്വദേശി പിടിയില്‍. പത്തനംതിട്ട റാന്നി ചെറുകുളങ്ങി സ്വദേശി പൂവത്തും തറ വീട്ടില്‍ റിന്‍സന്‍ മാത്യു (35) ആണ് എറണാകുളം എക്‌സൈസ് റേഞ്ച്, എറണാകുളം സൗത്ത് ആര്‍ പി എഫ് ടീം എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്.

ഇയാളുടെ പക്കല്‍ നിന്ന് എട്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഉദ്യോഗസ്ഥ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വൈകിട്ട് നാല് മണിയോട് കൂടി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ പ്രതിയെ എക്‌സൈസ്, ആര്‍ പി എഫ് സംയുക്ത സംഘം കൈയ്യോടെ പിടി കൂടുകയായിരുന്നു.

ഇയാളില്‍ നിന്ന് കഞ്ചാവ് ഏറ്റുവാങ്ങാന്‍ വരുന്നവരെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിലും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു. എറണാകുളം റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി സജി, ഇന്‍സ്‌പെക്ടര്‍ ടി എന്‍ അജയകുമാര്‍, അസി. ഇന്‍സ്‌പെക്ടര്‍മാരായ ടി എം വിനോദ്, പി ജെ ജയകുമാര്‍, സി ഇ ഒമാരായ സെയ്ദ്, റസീന, ആര്‍ പി എഫ് ക്രൈം ഇന്റ്‌ലിജന്‍സ് ബ്രാഞ്ച് സി ഐ ജിബിന്‍ എ ജെ, ആര്‍ പി എഫ് പോസ്റ്റ് കമാന്റര്‍ ബിനോയ് ആന്റണി, ആര്‍ പി എഫ് ക്രൈം സ്‌ക്വാഡിലെ അജയ് ഘോഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
