‘എന്റെ കോഴിക്കോട് ‘ രചനാ മല്‍സരം

Web Desk
1 Min Read

ദോഹ: കോഴിക്കോടിനെ ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരിയായി യുനസ്‌കോ പ്രഖ്യാപിച്ച ചരിത്ര മുഹൂര്‍ത്തം അടയാളപ്പെടുത്താന്‍ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ പ്രവാസികള്‍ക്ക് രചനാ മല്‍സരം സംഘടിപ്പിക്കുന്നു.

city exchange

‘എന്റെ കോഴിക്കോട്’ എന്ന ശീര്‍ഷകത്തില്‍ മൂന്ന് പേജില്‍ കവിയാത്തതും പ്രസിദ്ധീകരിക്കാത്തതുമായ സ്വന്തം സൃഷ്ടികളാണ് മല്‍സരത്തിന് അയക്കേണ്ടത്. ഒക്ടോബര്‍ 30നകം സൃഷ്ടികള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം.

രചനകള്‍ അയക്കുന്നവര്‍ പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, വാട്‌സ് ആപ്പ് നമ്പര്‍ എന്നിവ കൂടി ചേര്‍ക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നവംബര്‍ 8ന് റോയല്‍ ഗാര്‍ഡനില്‍ നടത്തുന്ന കെ പി എ ക്യു ഫാമിലി മീറ്റില്‍ വിതരണം ചെയ്യും.

Share This Article
Leave a Comment
error: Content is protected !!