

ദോഹ: വരും ആഴ്ചയിലും മഴ തുടരുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ ആകാശം മേഘാവൃതമായിരിക്കുമെന്നും ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായി ശനിയാഴ്ചയും വൈകുന്നേരം ചാറ്റല്‍ മഴയുണ്ടാകും. ഇടിമിന്നലുള്ള മഴയില്‍ ജാഗ്രത പാലിക്കാനും എല്ലാ സുരക്ഷാ നിര്‍ദ്ദേശങ്ങളും പാലിക്കാനും ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിക്കാനും സിവില്‍ ഏവിയേഷന്‍ അതോറിറ്റി (കാലാവസ്ഥാ വകുപ്പ്) അഭ്യര്‍ഥിച്ചു.

