എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ക്യാബിന്‍ ക്രൂ റിക്രൂട്ട്‌മെന്റ് സെപ്തംബര്‍ 29ന് കോഴിക്കോട്

Web Desk
1 Min Read

കോഴിക്കോട്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബിന്‍ ക്രൂ റിക്രൂട്ട്‌മെന്റ് സെപ്തംബര്‍ 28ന് കോഴിക്കോട് നടക്കും. ഇന്ത്യയിലെ വ്യത്യസ്ത് നഗരങ്ങളില്‍ ക്യാബിന്‍ ക്രൂ റിക്രൂട്ട്‌മെന്റ് നടക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോടും എയര്‍ ഇന്ത്യ എക്്‌സ്പ്രസ് ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് ഒരുക്കിയിരിക്കുന്നത്. ്

city exchange

സെപ്തംബര്‍ അഞ്ചിന് ഗുവാഹതി, ഏഴിന് ഡല്‍ഹി, പന്ത്രണ്ടിന് നാഗ്്പൂരിലും കാണ്‍പൂരിലും 14ന് അമൃതസര്‍, 26ന് ചെന്നൈ എന്നിവിടങ്ങളിലും റിക്രൂട്ട്‌മെന്റുണ്ട്.

വനിതകള്‍ക്കാണ് അപേക്ഷിക്കാനാവുക. പ്ലസ് ടു, കുറഞ്ഞത് 157 സെന്റീമീറ്റര്‍ ഉയരം, ഉയരത്തിന് അനുസരിച്ച ഭാരം, പ്രായം 18നും 22നും മധ്യേ, ഇന്ത്യക്കാരി, കാണാവുന്ന ടാറ്റുകളോ അടയാളങ്ങളോ ഇല്ലാത്ത തൊലിയും നിറവും, പല്ലിന് കമ്പിയോ മറ്റോ ഇടാതിരിക്കുക, ഹിന്ദിയിലും ഇംഗ്ലീഷിലും പ്രാവീണ്യം, ആളുകളുമായി മികച്ച സമ്പര്‍ക്ക രീതി തുടങ്ങിയവയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത.

- Advertisement -
Ad image

റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്, പുതിയ റെസ്യൂമെ, പാസ്‌പോര്‍ട്ട്, ആധാര്‍, പാന്‍ കാര്‍ഡ്, എസ് എസ് എല്‍ സി, പ്ലസ് ടു എന്നീ രേഖകളും ഒറിജിനലും ഫോട്ടോകോപ്പിയും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കയ്യില്‍ കരുതിയിരിക്കണം. തൊഴില്‍ പരിചയമുള്ളവരാണെങ്കില്‍ എസ് ഇ പി കാര്‍ഡിന്റെ ഒറിജിനലും ഫോട്ടോകോപ്പിയും കൂടി കരുതിയിരിക്കണം. ഇതോടൊപ്പം എല്ലാ അപേക്ഷകര്‍ക്കും ഓഡിയോ അടിസ്ഥാനമായ പരീക്ഷകള്‍ക്കായി വയേര്‍ഡ് ഹെഡ്‌ഫോണും കൈവശമുണ്ടായിരിക്കേണ്ടതാണ്.

ടാറ്റ ഗ്രൂപ്പ് ജീവനക്കാര്‍ക്ക് ഇന്റേണല്‍ ജോബ് പോസ്റ്റിംഗ്‌സ് വഴിയാണ് അപേക്ഷിക്കാനാവുക.

അപേക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇതോടൊപ്പമുള്ള കോഡ് സ്‌കാന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!