ഫലസ്തീന്‍ ജനതയെ പിന്തുണക്കാന്‍ ഖത്തര്‍- ഈജിപ്ത് ഉന്നതതല പരിപാടി സംഘടിപ്പിച്ചു

Web Desk
1 Min Read

കെയ്റോ: ഗാസ മുനമ്പിലെ ഫലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്നതിനുള്ള ഖത്തരി- ഈജിപ്ഷ്യന്‍ സംയുക്ത ശ്രമങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതിന് ഖത്തര്‍ കെയ്റോയില്‍ ഉന്നതതല പരിപാടി നടത്തി.

city exchange

അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്നാദ് ഖത്തറിനെ പ്രതിനിധീകരിച്ചു. സാമൂഹിക ഐക്യദാര്‍ഢ്യ മന്ത്രി ഡോ. മായ മുര്‍സി ഈജിപ്തിനെ പ്രതിനിധീകരിച്ചു.

ഖത്തര്‍ ചാരിറ്റി, ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി (ക്യു ആര്‍ സി എസ്), ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് (ക്യു എഫ് എഫ് ഡി) എന്നിവയുള്‍പ്പെടെ നിരവധി ചാരിറ്റബിള്‍, വികസന സംഘടനകളും സ്ഥാപനങ്ങളും അന്താരാഷ്ട്ര സംഘടനകളുടെയും മാനുഷിക പങ്കാളികളുടെയും പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.

മാനുഷിക വെല്ലുവിളികള്‍ വഷളാകുന്ന സാഹചര്യത്തില്‍ ഗാസ മുനമ്പിലെ ഭക്ഷണം, മരുന്ന്, പാര്‍പ്പിടം, സിവിലിയന്‍ സംരക്ഷണം എന്നിവയുള്‍പ്പെടെയുള്ള മാനുഷിക, ദുരിതാശ്വാസ സഹായങ്ങളുടെ ഫീല്‍ഡ് ഏകോപനം വര്‍ധിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള സംവിധാനങ്ങളെക്കുറിച്ച് ഇരുപക്ഷവും ചര്‍ച്ച ചെയ്തു.

- Advertisement -
Ad image

ഫലസ്തീന്‍ ജനതയോടുള്ള അറബ്, മാനുഷിക കടമയുടെ ഭാഗമായി ഗാസയെ തുടര്‍ന്നും പിന്തുണയ്ക്കുന്നതിനും അവിടുത്തെ ജനങ്ങളുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനും ഇരു രാജ്യങ്ങളുടെയും നേതൃത്വത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു പരിപാടി.

Share This Article
Leave a Comment
error: Content is protected !!