
ടോക്യോ: ജപ്പാനില്‍ നടക്കുന്ന 20-ാമത് ഏഷ്യന്‍ ഗെയിംസ് ഐച്ചി-നഗോയ 2026-ല്‍ പുരുഷന്മാരുടെ 400 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തലില്‍ ഖത്തര്‍ ദേശീയ ടീം താരം സഅദ് എദ്ദീന്‍ ഫൈനലില്‍ പ്രവേശിച്ചു.

ഹീറ്റ്‌സില്‍ 3 മിനിറ്റ് 55.48 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സഅദ് എദ്ദീന്‍ ഫൈനലിന് യോഗ്യത നേടിയത്. കടുത്ത മത്സരത്തിനൊടുവിലാണ് ഖത്തര്‍ താരം ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനം തുടരുന്ന സഅദ് എദ്ദീന്‍ ഫൈനലിലും ശ്രദ്ധേയ പ്രകടനം നടത്താനുള്ള ഒരുക്കത്തിലാണ്.

ഖത്തര്‍ നീന്തല്‍ രംഗത്തിന് അഭിമാനകരമായ നേട്ടം സമ്മാനിക്കുകയും ഏഷ്യന്‍ മത്സരവേദിയിലെ തന്റെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുകയുമാണ് താരത്തിന്റെ ലക്ഷ്യം.
ഏഷ്യന്‍ ഗെയിംസിലെ നീന്തല്‍ മത്സരങ്ങളില്‍ വ്യക്തിഗത ഇനങ്ങളും റിലേ മത്സരങ്ങളും ഉള്‍പ്പെടെ 41 ഇനങ്ങളാണുള്ളത്.
ഐച്ചി-നഗോയ 2026 ഏഷ്യന്‍ ഗെയിംസില്‍ 243 കായികതാരങ്ങള്‍ ഉള്‍പ്പെടെ 427 അംഗ സംഘത്തെയാണ് ഖത്തര്‍ പങ്കെടുപ്പിക്കുന്നത്.

