വടംവലി ടൂര്‍ണമന്റും പെര്‍മനെന്റ് കോര്‍ട്ട് ഉദ്ഘാടനവും വെള്ളിയാഴ്ച

Web Desk
1 Min Read

ദോഹ: ഗള്‍ഫ് ചരിത്രത്തിലെ ‘ഭീമന്‍ ട്രോഫി’കള്‍ക്ക് വേണ്ടിയുള്ള ഖത്തര്‍ മഞ്ഞപ്പട ഖത്തര്‍ ഇന്ത്യന്‍ വടംവലി അസോസിയേഷനുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന വടംവലി ടൂര്‍ണമെന്റും ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യത്തെ സ്ഥിരം വടംവലി കോര്‍ട്ടിന്റെ ഉദ്ഘാടനവും ഒക്ടോബര്‍ 18ന് വെള്ളിയാഴ്ച 3 മണിക്ക് ഖത്തര്‍ ഫൗണ്ടേഷന്‍ ക്രിക്കറ്റ് സ്റ്റേഡിയം കോമ്പൌണ്ടില്‍ നടക്കും. മഴയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ച നടക്കാതെ പോയ വടംവലി മത്സരങ്ങള്‍ ഒട്ടും ആവേശം ചോരാതെ വൈകിട്ട് 3 മണിക്ക് വടംവലി കോര്‍ട്ടിന്റെ ഉദ്ഘാടന പരിപാടികളോടെ ആരംഭം കുറിക്കും.

city exchange

ടൂര്‍ണമെന്റ് വിജയികള്‍ക്ക് 8 അടി വലിപ്പമുള്ള ഭീമന്‍ ട്രോഫിയും 2222 റിയാല്‍ ക്യാഷ് പ്രൈസുമാണ് സമ്മാനങ്ങള്‍. രണ്ടും മൂന്നും സ്ഥാനങ്ങള്‍ കൂടാതെ ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന മുഴുവന്‍ ടീമുകള്‍ക്കും ആകര്‍ഷകമായ സമ്മാനങ്ങളും മത്സരം വീക്ഷിക്കാന്‍ വരുന്നവര്‍ക്കും സമ്മാനങ്ങള്‍ ഖത്തര്‍ മഞ്ഞപ്പട ഒരുക്കിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!