ഖത്തറില്‍ വനിതാ പൊലീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉടന്‍

Web Desk
1 Min Read

ദോഹ: അടുത്ത വര്‍ഷത്തോടെ അക്കാദമിയായി മാറുന്നതിന്റെ ഭാഗമായി പൊലീസ് കോളജ് ഉടന്‍ വനിതാ പൊലീസ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് പൊലീസ് കോളജ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് കേണല്‍ ഡോ. ജബര്‍ ഹമ്മൂദ് അല്‍ നുഐമി അറിയിച്ചു. പുതിയ അക്കാദമിക്ക് കീഴിലായിരിക്കും വനിതാ പൊലീസ് ഇന്‍സ്റ്റിറ്റ്യൂട്ട്:

city exchange

പൊലീസ് കോളജ്, റിസര്‍ച്ച് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ് സെന്റര്‍, പൊലീസ് ഇന്‍സ്റ്റിറ്റ്യൂട്ട്, പൊലീസ് ഓഫിസേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ഉള്‍പ്പെടെ പൊലീസ് അക്കാദമിയും ഭരണപരമായ ഘടകങ്ങളും ഉടന്‍ പ്രഖ്യാപിക്കും. ഇതോടൊപ്പമാണ് വിമന്‍സ് പൊലീസ് ഇന്‍സ്റ്റിറ്റ്യൂട്ടും കോളജ് ഓഫ് ഗ്രാജ്വേറ്റും സ്ഥാപിക്കുക. നിയമത്തിലും സുരക്ഷാ പഠനത്തിലും രണ്ട് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്ന ക്ലാസുകള്‍ കൂടി ഇതിലുണ്ടാകുമെന്നും ഖത്തര്‍ റേഡിയോയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

കോളജിന്റെ പുതിയ ആസ്ഥാനം ഇതിനകം 90 ശതമാനവും സജ്ജമായിക്കഴിഞ്ഞു. ഈ വര്‍ഷം ആഗസ്ത് മാസത്തോടെ കെട്ടിടം കൈമാറുമെന്നും പൊലീസ് കോളജ് ഡയറക്ടര്‍ ജനറല്‍ നേരത്തെ അറിയിച്ചിരുന്നു.

- Advertisement -
Ad image

ഖത്തറിലും വിദേശങ്ങളിലുമുള്ള സമാന കോളജുകളുമായും സ്ഥാപനങ്ങളുമായും കരാര്‍ ചെയ്ത ഡിജിറ്റല്‍ ലൈബ്രറി കോളജിനുണ്ട്. ലൈബ്രറിയുടെ സേവനം വിദ്യാര്‍ഥികള്‍ക്കും മന്ത്രാലയത്തിലെ ജീവനക്കാര്‍ക്കും ലഭ്യമാണ്.

Share This Article
Leave a Comment
error: Content is protected !!