

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം ആസാദി കാ അമൃത് മഹോത്സവിന്റേയും 73-ാം റിപ്പബ്ലിക്ക് ദിനത്തിന്റേയും ഭാഗമായി ഐ സി സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബ്ലഡ് ഡൊണേഷന്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഐ സി സി പരിപാടി സംഘടിപ്പിച്ചത്.

ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ മുഖ്യാതിഥിയായിരുന്നു. ഐ സി സി ഫസ്റ്റ് സെക്രട്ടറിയും കോര്‍ഡിനേറ്റിംഗ് ഓഫിസറുമായ സേവ്യര്‍ ധനരാജ്, ഐ എസ് സി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐ ബി പി സി പ്രസിഡന്റ് ജാഫര്‍ സാദിഖ്, ദോഹ ബാങ്ക് സി ഇ ഒ ഡോ. ആര്‍ സീതാരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.

