

ദോഹ: ഇന്ത്യയുടെ 73-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററും ഐ സി സി സ്റ്റുഡന്റ് ഫോറവും ചേര്‍ന്ന് ഇന്ത്യയും വികസനവും എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സൂം മീറ്റിംഗ് സംഘടിപ്പിച്ചു.

ഐ സി സി ആക്ടിവിറ്റി കോര്‍ഡിനേറ്ററും എജുക്കേഷന്‍ ഹെഡുമായ കമല താക്കൂര്‍ അധ്യക്ഷത വഹിച്ചു. ഭവന്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം പി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, ഐ സി സി ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ ബന്ധകവി, മാനേജ്‌മെന്റ് കമ്മിറ്റി അംഗം സസജീവ് സത്യശീലന്‍, അഹമ്മദ് റാബി, ആര്യാനന്ദ ദേവി, സിദ്ധി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
