
ദോഹ: ആഭ്യന്തരകാര്യ മന്ത്രാലയത്തിന്റെ പീനല്‍ ആന്‍ഡ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് വിഭാഗം നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന സംവിധാനം ഔദ്യോഗികമായി ആരംഭിച്ചതായി അറിയിച്ചു.

മന്ത്രാലയം പുറത്തിറക്കിയ വിവരങ്ങള്‍ പ്രകാരം, ഈ ഉത്പന്നങ്ങള്‍ ഇനി സൗം ആപ്പ് വഴി ലഭ്യമാണ്. ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ, ആപ്പ് ഗാലറി എന്നീ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉത്പന്നങ്ങള്‍ വാങ്ങാവുന്നതാണ്.
