ഖത്തര്‍ ദേശീയ അടിയന്തരാവസ്ഥാ മുന്നറിയിപ്പ് പുതുക്കി

Web Desk
0 Min Read

ദോഹ: പൊതുജനങ്ങള്‍ക്കായുള്ള ദേശീയ അടിയന്തരാവസ്ഥാ മുന്നറിയിപ്പ് അധികൃതര്‍ പുതുക്കി പുറത്തുവിട്ടു. നിലവിലുള്ള സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതുവരെ ജനങ്ങള്‍ വീടുകളിലോ സുരക്ഷിത കേന്ദ്രങ്ങളോ തുടരണമെന്നും അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ പുറത്തേക്ക് പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

city exchange

ജനലുകളില്‍ നിന്നും തുറന്ന സ്ഥലങ്ങളില്‍ നിന്നും മാറിനില്‍ക്കണം. കൂടാതെ, അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കി ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുമാത്രം വിവരങ്ങള്‍ നേടണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ലഭ്യമാകുന്ന പുതുക്കലുകള്‍ സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ അറിയിപ്പ് നല്‍കുമെന്നും വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!