
വാഷിംഗ്ടണ്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനേയി കൊല്ലപ്പെട്ടതായി മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല.

പരമോന്നത നേതാവ് രംഗത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സികളായ തസ്‌നീമും മെഹറും റിപ്പോര്‍ട്ട് ചെയ്തു. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇറാന്‍ പരമോന്നത നേതാവും അഞ്ചു മുതല്‍ 10 വരെ മുതിര്‍ന്ന തലത്തിലുള്ള ഉദ്യോഗസ്ഥരും ഇസ്രായേലിന്റെ ആദ്യ ആക്രമണത്തില്‍ തന്നെ കൊല്ലപ്പെട്ടുവെന്നാണ് യു എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമം ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.
ഇറാന്‍ പരമോന്നത നേതാവ് കൊല്ലപ്പെട്ടുവെന്ന സൂചനകളാണ് ലഭിക്കുന്നതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. തെഹ്‌റാനിലെ ഖംനേയിയുടെ കേന്ദ്രത്തിന് ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായാണ് ഉപഗ്രഹ ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നതെന്നും ഇസ്രായേല്‍ പറഞ്ഞു.
ആക്രമണത്തില്‍ ഇറാന്റെ ഏഴ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ മിലിട്ടറി പുറത്തുവിട്ടു.

