

ദോഹ: വന്യജീവി സംരക്ഷണ വകുപ്പ് പ്രതിനിധീകരിക്കുന്ന പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എം ഇ സി സി) പരിസ്ഥിതി സുരക്ഷാ സേനയുമായി (ലെഖ്വിയ) സഹകരിച്ച് രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള വാദി ജല്ലാല്‍, അല്‍-റുക്ബ, മുകൈനിസ്, ഉം ഉവൈന, ബൈദ അല്‍-ഖ’, അല്‍-കിരാന, ഉം അല്‍-ജമാജിം, അല്‍-സബ്‌സാബ്, അല്‍-തവാര്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ വിപുലമായ പരിശോധന കാമ്പെയ്ന്‍ നടത്തി.

വിവിധ സ്ഥലങ്ങളില്‍ നിരവധി പരിസ്ഥിതി ലംഘനങ്ങള്‍ കണ്ടെത്തി. അവ ആ പ്രദേശങ്ങളിലെ പ്രകൃതി പരിസ്ഥിതിക്ക് നേരിട്ട് ദോഷം വരുത്തുന്നതായി തെളിയിക്കപ്പെട്ടു.

ബാധകമായ ചട്ടങ്ങള്‍ക്കനുസൃതമായി നിയമലംഘകര്‍ക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിച്ചു.

