

ദോഹ: ഇരുപത് വര്‍ഷത്തോളം ഖത്തറിലെ അല്‍ ദലൈമി പെര്‍ഫ്യൂംസിലെ ജീവനക്കാരനായിരുന്ന അബ്ദുല്ല ടി പട്ടേല്‍താഴം (ചെറിയ കാക്കു) നാട്ടില്‍
നിര്യാതനായി.

മുജാഹിദ്പള്ളി പ്രസിഡന്റും സെക്രട്ടറിയും ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകനുമായിരുന്നു.

ചാലിയാര്‍ ദോഹ സ്ഥാപക പ്രസിഡന്റ് മശ്ഹൂദ് വി സിയുടെ സഹോദരനും വി എസ് എഫ് മുന്‍ പ്രസിഡന്റുമായ വി സി അബൂബക്കറിന്റെ ഭാര്യയും എം ജി എം പ്രവര്‍ത്തയുമായ കുഞ്ഞിബീവിയുടെ പിതാവാണ്.
ഭാര്യമാര്‍: പരേതയായ ഷാഹിദ, ഹാജറ ഒ കെ.
മറ്റു മക്കള്‍: റിസ്‌വാന, അബ്ദുല്‍ വഹാബ്, മുഹമ്മദ് ശബാബ്. മരുമക്കള്‍: ഉമറുല്‍ ഫാറൂഖ് കക്കോടി, ഷര്‍ഫിക, ജസീന.
ഖത്തറില്‍ മയ്യിത്ത നമസ്‌കാരം ചൊവ്വാഴ്ച ഇശാ നമസ്‌കാരശേഷം വകറ വലിയ പള്ളിയില്‍ നടക്കും.

