

ദോഹ: ചാലിയാര്‍ ദോഹ ലോക പരിസ്ഥിതി ദിനത്തോടനു ബന്ധിച്ച് ജൂണ്‍ രണ്ടിന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് പേര്‍ളിങ് സീസണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ചാലിയാര്‍ ദോഹ എക്കോ ഫെസ്റ്റ് 2023 സംഘടിപ്പിക്കുന്നു.

പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി ബീറ്റ് ദി പ്ലാസ്റ്റിക് പൊല്യൂഷന്‍ എന്ന തീമില്‍ സ്റ്റില്‍ മോഡല്‍ മത്സരവും എക്‌സിബിഷനും പൊതുജനങ്ങള്‍ക്കായി മില്ലറ്റ് ഉള്‍പ്പെടുത്തി കൊണ്ടുള്ള വെജിറ്റബ്ള്‍ സാലഡ് മേക്കിങ് മത്സരവും സംഘടിപ്പിക്കുന്നു.

വിജയികള്‍ക്കുള്ള സമ്മാനദാനം ജൂണ്‍ അഞ്ചിന് ഐ സി സി മുബൈ ഹാളില്‍ നടത്തും. പ്രോഗ്രാമുമായി ബന്ധപ്പെട്ടവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും
ചാലിയാര്‍ ദോഹ എക്കോ ഫെസ്റ്റ് കോര്‍ഡിനേറ്റര്‍മാരായ
രതീഷ് കക്കോവ് 55609982, സാബിഖ് എടവണ്ണ 33772079
എന്നിവരെ ബന്ധപ്പെടണമെന്നും ചാലിയാര്‍ ദോഹ ഭാരവാഹികള്‍ അറിയിച്ചു.

