

ദോഹ: ആകര്‍ഷകമായ അനുഭവം പ്രദാനം ചെയ്യുന്ന ദര്‍ബ് ലുസൈല്‍ ഫ്‌ളവര്‍ ഫെസ്റ്റിവലിന് തുടക്കമായി. മെയ് 27 വരെയാണ് ലുസൈല്‍ ബൊളിവാര്‍ഡില്‍ വൈകിട്ട് ഏഴു മുതല്‍ 11 വരെ പുഷ്പമേള അരങ്ങേറുക.

ഖത്തറി ഡയര്‍ സംഘടിപ്പിക്കുന്ന ദര്‍ബ് ലുസൈല്‍ ഫ്്‌ളവര്‍ ഫെസ്റ്റിവല്‍ ഖത്തറിലെ വസന്തകാലം ആസ്വദിക്കാനുള്ള വഴിയാണ് ഒരുക്കുന്നത്. കുടുംബാങ്ങള്‍ക്കുള്‍പ്പെടെ മികച്ച അനുഭവമാണ് പുഷ്പമേള വാഗ്ദാനം ചെയ്യുന്നത്. ഭാവനയുടെയും നിറങ്ങളുടെയും ലോകത്തേക്ക് സന്ദര്‍ശകരെ എത്തിക്കുന്ന വ്യത്യസ്തമായ പുഷ്പ തീമുകള്‍ അവതരിപ്പിക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കാനും വിവിധ കാര്‍ണിവല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്.


രാത്രി ഏഴു മുതല്‍ ഏഴര വരെയും രാത്രി ഒന്‍പതര മുതല്‍ പത്തു വരേയും വ്യത്യസ്ത ആകൃതിയിലും പാറ്റേണിലുമുള്ള ഫ്‌ളോട്ടുകള്‍ പലതരം പൂക്കള്‍കൊണ്ട് അലങ്കരിച്ച് പരേഡ് നടക്കും. മാത്രമല്ല കാരക്ടേഴ്‌സ് ആന്റ് പെര്‍ഫോമേഴ്‌സ് പരേഡ്, വ്യാപാരി ബൂത്തുകള്‍, പ്രാദേശിക വിപണി, ഭക്ഷണ പാനീയ കിയോസ്‌കുകള്‍, സുവനീര്‍ കിയോസ്‌ക്കുകള്‍ തുടങ്ങിയവയും പുഷ്പമേളയ്ക്കായി ഒരുക്കിയിട്ടുണ്ട്. നാടോടി- സാംസ്‌ക്കാരിക പരിപാടികളും ഡി ജെയും ഉള്‍പ്പെടെ തിയേറ്റര്‍ പ്രകടനങ്ങളുമുണ്ട്.

