മാധ്യമ പ്രവര്‍ത്തകന്‍ റസാഖ് പയമ്പ്രോട്ട് തൂങ്ങി മരിച്ച നിലയില്‍

Web Desk
1 Min Read

കൊണ്ടോട്ടി: മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക സമിതി മുന്‍സെക്രട്ടറിയും വര്‍ത്തമാനം ദിനപത്രം മുന്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററും വര പ്രസിദ്ധീകരണത്തിന്റെ പത്രാധിപരുമായിരുന്ന റസാഖ് പയമ്പ്രോട്ടിനെ പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ അദ്ദേഹത്തെ പുളിക്കല്‍ പഞ്ചായത്ത് ഓഫിസ് സ്ഥിതി ചെയ്യുന്ന ആലുങ്ങലില്‍ ആളുകളില്‍ കണ്ടിരുന്നു.

city exchange

സി പി എം നേതാവ് കൂടിയായ റസാഖ് പയമ്പ്രോട്ട് ഏതാനും മാസങ്ങളായി പുളിക്കല്‍ പഞ്ചായത്ത് ഭരണസമിതിയുമായി കടുത്ത ഭിന്നതയുണ്ടായിരുന്നു. പഞ്ചായത്ത് അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള വിഷമാലിന്യം പരക്കുന്നതിനെതിരെ റസാഖ് പയമ്പ്രോട്ട് പരാതിയുമായി രംഗത്തുണ്ടായിരുന്നു. പഞ്ചായത്തിന് എതിരെ നല്‍കിയ പരാതികള്‍ ഉള്‍പ്പെടെയുള്ള ഫയലുകള്‍ കഴുത്തില്‍ തൂക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

പുളിക്കല്‍ ഗ്രാമപഞ്ചായത്തിലേക്ക് സി പി എം ടിക്കറ്റില്‍ മത്സരിച്ചിരുന്ന റസാഖ് പയമ്പ്രോട്ട് തന്റെ വീടും പുരയിടവും ഇ എം എസ് അക്കാദമിക്ക് ഇഷ്ടദാനം നല്‍കിയിരുന്നു. തിരക്കഥാകൃത്ത് ടി എ റസാഖിന്റെ ഭാര്യാ സഹോദരനാണ് റസാഖ് പയമ്പ്രോട്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!