

കൊച്ചി: ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ ബി എഫ് എസ് ഐ സമിറ്റും അവാര്‍ഡ് വിതരണവും കൊച്ചിയില്‍ നടന്നു.

ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഫിനാന്‍സ് മേഖലയില്‍ തിളക്കമാര്‍ന്ന നേട്ടം കൊയ്തവര്‍ക്കുള്ള പുരസ്കാരങ്ങള്‍ ചടങ്ങില്‍ വെച്ച് കെ എസ് ഐ ഡി സി ചെയര്മാന് പോള്‍ ആന്റണി ഐ എ എസ് (റിട്ട.) വിതരണം ചെയ്തു.

ധനം എന്‍ ബി എഫ് സി ഓഫ് ദി ഇയര്‍ പുരസ്കാരം മണപ്പുറം ഫിനാന്‍സിന് ലഭിച്ചു. എല്‍ ഐ സി (ധനം ലൈഫ് ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍), ദി ന്യു ഇന്ത്യ അഷ്വറന്‍സ് കമ്പനി (ധനം ജനറല്‍ ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍), ബാങ്ക് ഓഫ് മഹാരാഷ്ട്ര (ധനം പി എസ് യു ബാങ്ക് ഓഫ് ദി ഇയര്‍), ഐ ഡി ബി ഐ ബാങ്ക് (ധനം പ്രൈവറ്റ് സെക്ടര്‍ ബാങ്ക് ഓഫ് ദി ഇയര്‍), ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് (ധനം എമര്‍ജിംഗ് ബാങ്ക് ഓഫ് ദി ഇയര്‍) എന്നിവരാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍. എല്‍ ഐ സി മുന്‍ എം ഡി ടി സി സുശീല്‍ കുമാര്‍ അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
കോണ്‍ഫറന്‍സില്‍ ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് രംഗത്തെ പ്രമുഖരായ 20ഓളം പേര് പ്രഭാഷണങ്ങള്‍ നടത്തി.

