

പയ്യന്നൂര്‍: പയ്യന്നൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ ഓര്‍ഗനൈസേഷന്റെ ചാരിറ്റി പ്രവര്‍ത്തന ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി മുംബൈയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദാദര്‍ എം പി സി സി. കോണ്‍ഗ്രസ് ഭവനില്‍ ദോത്തി ചലഞ്ച് നടത്തി. മുംബൈതല ഉദ്ഘാടനം മുന്‍ കോര്‍പറേറ്ററും മുംബൈ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് മൊഹസിന്‍ ഹൈദര്‍ കല്യാണ്‍ ഡി സി സി ജനറല്‍ സെക്രട്ടറി മനോജ് അയ്യനേത്തിന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.

നിരവധി സാമൂഹ്യ പ്രവര്‍ത്തനം നടത്തി കൊണ്ടിരിക്കുന്ന ഐ ജി എം ഒ സംഘടനയ്‌ക്കൊപ്പം ചേര്‍ന്ന് നിന്ന് തങ്ങളാല്‍ കഴിയുന്ന സഹായം മുംബൈ ഘടകവും നല്‍കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഉരുക്ക് വനിത ഇന്ദിരാഗാന്ധിയുടെ പേരില്‍ സമൂഹത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ സംഘടനാ ഭാരവാഹികള്‍ കാണിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നും സമൂഹത്തിന് എടുത്ത് കാട്ടാനും ഇതിനെ പിന്തുണയ്ക്കാനും സഹായിക്കാനും മുംബെയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മനോജ് അയ്യനേത്ത് അഭ്യര്‍ഥിച്ചു.

സതീശ് കണ്ണന്‍, പാണ്ഡുരംഗ്, ചവാന്‍, ഫയിദ് ഷെയ്ക്ക്, സലീംഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.
