ദക്ഷിണേന്ത്യന്‍ ഒ ടി ടി ചാനലുകളുടെ ‘സിംപ്ലി സൗത്ത്’ പാക്കേജുമായി ഒ ടി ടിപ്ലേ പ്രീമിയം

Web Desk
1 Min Read

കൊച്ചി: നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഒ ടി ടി സേവനദാതാവായ ഒ ടി ടി പ്ലേ പ്രീമിയം ദക്ഷിണേന്ത്യന്‍ പ്രേക്ഷകര്‍ക്കായി ‘സിംപ്ലി സൗത്ത്’ പാക്കേജ് അവതരിപ്പിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ കേന്ദ്രീകരിച്ച് പരിപാടികള്‍ ലഭ്യമാക്കുന്ന ഒ ടി ടി ചാനലുകളുടെ ഈ പാക്കേജ് പ്രതിവര്‍ഷം 1,199 രൂപക്ക് പാക്കേജ് ലഭ്യമാകും. സണ്‍നെക്സ്റ്റ്, മനോരമ മാക്സ്, നമ്മഫ്ളിക്സ് രാജ് ഡിജിറ്റല്‍, ഫാന്‍കോഡ്, സീ5, ലയണ്‍സ്ഗേയ്റ്റ് പ്ലേ, ഷോര്‍ട്സ് ടീ വി തുടങ്ങിയ ഒ ടി ടി പ്ലാറ്റുഫോമുകളാണ് പാക്കേജില്‍ ഉള്‍പ്പെടുന്നത്.

city exchange

ദക്ഷിണേന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഉന്നത നിലവാരത്തിലുള്ള പരിപാടികള്‍ ലഭ്യമാക്കുന്ന സംയോജിത പാക്കേജാണ് ‘സിംപ്ലി സൗത്തെന്ന് ഓ ടി ടി പ്ലേ സഹസ്ഥാപകനും സി ഇ ഒയുമായ അവിനാഷ് മുദലിയാര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!