

ദോഹ: മികച്ച ഷോപ്പിങ് അവസരമൊരുക്കി പ്രമുഖ വ്യാപാര ശൃംഖലയായ മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്കു തുടക്കമായി. നവംബര്‍ ആറു മുതല്‍ 16 വരെ നീണ്ടുനില്‍ക്കുന്ന വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് മര്‍ഖിയ ജെ മാളില്‍ നടക്കുന്ന പ്രമോഷനിലും ഓഫറിലും 6 ,7, 8 ദിവസങ്ങളില്‍ കില്ലര്‍ പ്രൊമോഷനുണ്ടാകും.

അന്താരാഷ്ട്ര നിലവാരത്തിലും സൗകര്യത്തിലും ഡിസൈന്‍ ചെയ്ത മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് മര്‍ഖിയ ജെ മാള്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി തെരഞ്ഞെടുക്കാനാവുന്ന തരത്തിലാണ് ഓരോ വിഭാഗവും സജ്ജമാക്കിയിരിക്കുന്നത്. ഭക്ഷ്യ- ഭക്ഷ്യേതര ഉത്പന്നങ്ങള്‍, അന്താരാഷ്ട്ര ബ്രാന്റിലുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, പ്രമുഖ ഡിസൈനര്‍മാരുടെ വസ്ത്രശേഖരം, ഫുട് വെയര്‍, ആരോഗ്യ- സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉത്പന്നങ്ങളുടെ വ്യത്യസ്ത ശേഖരമാണുള്ളത്.

ഫ്രഷ്നെസ് നിലനിര്‍ത്തിക്കൊണ്ടു ദിനേന ആകാശ മാര്‍ഗമെത്തിക്കുന്ന പഴവര്‍ഗങ്ങള്‍, പച്ചക്കറി, ഇറച്ചി, മീന്‍ തുടങ്ങിയവയും മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് മര്‍ഖിയ ജെ മാളിന്റെ പ്രത്യേകതയാണ്.
മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന ഓഫറുകള്‍ പ്രയോജനപ്പെടുത്തി ആഘോഷങ്ങളില്‍ പങ്കുചേരാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി മര്‍സ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്ത്, ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഹാരിസ് ഖാദര്‍, ഷോറൂം മാനേജര്‍ മുസ്തഫ, ഗ്രൂപ്പ ബയര്‍ നിസാര്‍ എന്നിവര്‍ അറിയിച്ചു.

