ഗള്‍ഫ് വിമാന സര്‍വീസ് 27 മുതല്‍ പഴയതുപോലെ

Web Desk
1 Min Read

ദുബൈ: രാജ്യാന്തര വിമാന യാത്രാ വിലക്ക് 27ന് ഇന്ത്യ പിന്‍വലിക്കുന്നതോടെ യു എ ഇയിലേക്കുള്ള എയര്‍ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകും. കോവിഡ് മൂലം നിര്‍ത്തിവച്ച സര്‍വീസുകളില്‍ ഭൂരിഭാഗവും പുന:രാരംഭിക്കും.

city exchange

അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരിലേക്ക് ഉച്ചയ്ക്ക് ഒന്നിനും തിരുവനന്തപുരത്തേക്ക് രാത്രി 9.10നും കൊച്ചിയിലേക്ക് രാത്രി 10നും കോഴിക്കോട്ടേക്ക് അര്‍ധരാത്രി 12.20നുമായിരിക്കും 27 മുതല്‍ പുറപ്പെടുക.

അല്‍ഐനില്‍നിന്ന് കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ എക്്‌സ്പ്രസ് ആഴ്ചയില്‍ രണ്ടു ദിവസം സര്‍വീസ് നടത്തും. നിലവില്‍ വ്യാഴാഴ്ച മാത്രമായിരുന്നു. ഞായര്‍, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.20നാണ് സര്‍വീസ്.

- Advertisement -
Ad image

ദുബായില്‍നിന്ന് കൊച്ചി, കോഴിക്കോട്, ചെന്നൈ, ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നീ സെക്ടറുകളിലേക്ക് എയര്‍ ഇന്ത്യ പ്രതിദിന സര്‍വീസുണ്ടാകും. ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ വിമാനം 28ന് പുന:രാരംഭിക്കും.

Share This Article
Leave a Comment
error: Content is protected !!