താനൂര്‍ ബോട്ടപകടം; ഞെട്ടലോടെ പ്രവാസ ലോകം

Web Desk
1 Min Read

ദോഹ: ബോട്ട് മുങ്ങി അപകടം നടന്നത് താനൂരിലാണെങ്കിലും നെഞ്ചുരുകി വിവരങ്ങള്‍ തേടിയത് പ്രവാസ ലോകം. വൈകിട്ടോടെ ബോട്ട് അപകട വിവരം വാട്‌സ്ആപ്പിലും ടെലിവിഷന്‍ വാര്‍ത്തകളിലും വന്നതോടെ നെഞ്ചിടിപ്പിന്റെ വേഗത വര്‍ധിച്ച് വിവരം അറിയാനുള്ള ആകാംക്ഷയിലായി ആളുകള്‍.

city exchange

മലപ്പുറം ജില്ലയിലുള്ളവര്‍ തങ്ങളുടെ ബന്ധുക്കളിലേക്കും വിവരം അറിയാനാവുന്നവരിലേക്കും ഫോണില്‍ ബന്ധപ്പെട്ടു പുതിയ വിവരങ്ങള്‍ തേടുകയും ലഭ്യമായവര്‍ മറ്റുള്ളവര്‍ക്ക് അറിയിച്ചുകൊണ്ടിരിക്കുകയും ചെയ്തു. നിരവധി പേര്‍ ടെലിവിഷന്‍ സെറ്റുകള്‍ക്ക് മുമ്പില്‍ ഇരിപ്പുറപ്പിച്ചു. ഇതോടൊപ്പം പ്രവാസ ലോകത്തെ നിരവധി സംഘടനങ്ങള്‍ അനുശോചനക്കുറിപ്പുകള്‍ ഇറക്കുകയും അതോടൊപ്പം നാട്ടില്‍ തങ്ങളുടെ സേവനം ആവശ്യമായ മേഖലകള്‍ ആരായുകയും ചെയ്തു.

ഇന്‍കാസ്, കെ എം സി സി, ഐ എം സി സി, ഐ സി എഫ്, ഇസ്‌ലാഹി സെന്റര്‍, വിവിധ മലപ്പുറം ജില്ലാ കൂട്ടായ്മകള്‍ തുടങ്ങിയവയുടെ നേതാക്കളെല്ലാം വളരെ വേഗത്തില്‍ തങ്ങളുടെ ദൗത്യം തിരിച്ചറിയുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാവുകയും ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!