

മലപ്പുറം: മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവ് വണ്ടൂര്‍ കെ ഹൈദരലി (പൂക്കുളം) അന്തരിച്ചു. 88 വയസായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം, സ്വതന്ത്ര തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം, മലപ്പുറം ജില്ലാ പ്രസിഡന്റ്, നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു. ഖബറടക്കം നാളെ വൈകിട്ട് നാല് മണിക്ക് വണ്ടൂര്‍ പള്ളിക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

