

തിരുവനന്തപുരം: സൗഹൃദ സാഹിതിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി കവിയരങ്ങ്, കഥയരങ്ങ്, അനില്‍ നെടുങ്ങോടിന്റെ ‘അഭിമുഖങ്ങള്‍ അനുഭവങ്ങള്‍’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ച എന്നിവ നടന്നു.

ആറ്റുകാല്‍ ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. എന്‍ അജിത്ത് വട്ടപ്പാറ, സൈമണ്‍ തോളിക്കോട്, കടയ്ക്കാവൂര്‍ പ്രേമചന്ദ്രന്‍ നായര്‍, തങ്കമണി ശ്രീകണ്ഠന്‍, രശ്മി ആര്‍ ഊറ്ററ, വിശ്വംഭരന്‍ രാജസൂയം, തിരുമല ശിവന്‍കുട്ടി, ശശി തിരുമല, വി സുരേശന്‍ എന്നിവര്‍ രചനകള്‍ അവതരിപ്പിച്ചു.

ചലച്ചിത്ര സംവിധായകന്‍ ശാന്തിവിള ദിനേശ് പുസ്തകാവതരണം നടത്തി. സൗഹൃദ സാഹിതി പ്രസിഡന്റ് ബി മോഹനചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി എസ് പിള്ള, സിനിമ പി ആര്‍ ഒ റഹിം പനവൂര്‍, പുസ്തക രചയിതാവ് അനില്‍ നെടുങ്ങോട് എന്നിവര്‍ സംസാരിച്ചു.

