ഡോം ഖത്തറിന്റെ മല്‍ഹാര്‍ 18ന് ഐ സി സിയില്‍

Web Desk
1 Min Read

ദോഹ: മലപ്പുറം ജില്ലാ പിറവി ദിനത്തോടനുബന്ധിച്ച് ഡോം ഖത്തര്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടി മല്‍ഹാര്‍ 2024 ജൂണ്‍ 18 ചൊവ്വാഴ്ച വൈകിട്ട് നാല് മണിമുതല്‍ അബൂഹമൂറിലെ ഐ സി സി അശോകാ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

പ്രവാസി ക്ഷേമ മേഖലകള്‍ ഉള്‍പ്പെടെയുള്ള മാനവിക സമഗ്ര വികസനത്തിന് ആക്കം കൂട്ടാന്‍ രൂപപ്പെട്ട ഖത്തറിലെ മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രവാസികളുടെ ആദ്യ കൂട്ടായ്മയാണ് ഡയസ്‌പോറ ഓഫ് മലപ്പുറം എന്ന ഡോം ഖത്തര്‍.

പ്രശസ്ത സാഹിത്യകാരനും നിരവധി പുരസ്‌ക്കാരങ്ങളുടെ ജേതാവുമായ കെ പി രാമനുണ്ണി മുഖ്യാതിഥിയായി പങ്കെടുക്കും. ഖത്തറില്‍ 42 വര്‍ഷത്തെ പ്രവാസ ജീവിതം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരെ വേദിയില്‍ ആദരിക്കും. കൊല്ലം ഷാഫി നയിക്കുന്ന ഇശല്‍ വിരുന്നും നിരവധി കലാപരിപാടികളും അരങ്ങേറും.

വാര്‍ത്താ സമ്മേളനത്തില്‍ ഡോം ഖത്തര്‍ പ്രസിഡന്റ് ഉസ്മാന്‍, ജനറല്‍ സെക്രട്ടറി മൂസ താനൂര്‍, ട്രഷറര്‍ രതീഷ് കക്കോവ്, ചീഫ് അഡൈ്വസര്‍ മശ്ഹൂദ് തിരുത്തിയാട്, പ്രോഗ്രാം ഡയറക്ടര്‍ അഭി ചുങ്കത്തറ, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സിദ്ദീഖ് ചെറുവല്ലൂര്‍, ഫിനാന്‍സ് ചെയര്‍മാന്‍ സിദ്ദീഖ് വാഴക്കാട്, മീഡിയ ചെയര്‍മാന്‍ നൗഫല്‍ കട്ടുപ്പാറ, സെക്രട്ടറി സൗമ്യ പ്രദീപ്, വനിതാ വിംഗ് ജനറല്‍ കണ്‍വീനര്‍ ശംല ജഹ്ഫര്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!