തെരഞ്ഞെടുപ്പ് ഫലം ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഊര്‍ജ്ജം പകരുന്നത്

Web Desk
1 Min Read

അങ്കമാലി: ലോകസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യയുടെ ദേശീയതക്കും ജനാധിപത്യത്തിനും മതേതരത്വത്തിനും ഊര്‍ജ്ജം പകരുന്നതാണെന്ന് ബെന്നി ബെഹനാന്‍ എം പി. യു ഡി എഫ് ചാലക്കുടി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി അവലോകന യോഗം അങ്കമാലി സി എസ് ഐ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

നരേന്ദ്ര മോദിയും സംഘപരിവാര്‍ ശക്തികളും വികലമാക്കിയ ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും കാത്തുസൂക്ഷിക്കാനുള്ള ജനങ്ങളുടെ ആഗ്രഹവും ആവേശവും ആണ് തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഫലിക്കുന്നത്. എന്‍ ഡി എ അധികാരത്തിലേറിയത് കേവലം സാങ്കേതിക വിജയം കൊണ്ടാണ്. ജനമനസ്സ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോടും ഇന്ത്യാ മുന്നണിയോടും രാഹുല്‍ഗാന്ധിയോടും ഒപ്പമാണെന്ന് തെളിഞ്ഞതായി ബെന്നി ബഹനാന്‍ അഭിപ്രായപ്പെട്ടു.

പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി ജെ ജോയ് അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജെബി മേത്തര്‍ എം പി, എം എല്‍ എമാരായ റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ഡോമിനിക് പ്രസന്റേഷന്‍, കണ്‍വീനര്‍ ഷിബു തെക്കുംപുറം, കെ പി സി സി ഭാരവാഹികളായ വി പി സജീന്ദ്രന്‍, അബ്ദുല്‍ മുത്തലിബ്, ഐ കെ രാജു, സക്കീര്‍ ഹുസൈന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, നഗരസഭാ അധ്യക്ഷന്‍മാരായ മാത്യു തോമസ്, എം ഒ ജോണ്‍, എബി ജോര്‍ജ്, ഘടകകക്ഷി നേതാക്കളായ എം എ ചന്ദ്രശേഖരന്‍, എം വി സി അഹമ്മദ്, ബേബി വി മുണ്ടാടന്‍, ജോര്‍ജ് സ്റ്റീഫന്‍, ബൈജു മേനാച്ചേരി, പി ആര്‍ മാണിക്യമംഗലം, കെ കെ ചന്ദ്രന്‍, കെ വി മുരളി എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!