

ടോക്യോ: കൊറോണ വൈറസുകളെ വേഗത്തില്‍ നിര്‍വീര്യമാക്കാന്‍ സാധിക്കുന്ന ഗുളികയുമായി ജാപ്പനീസ് കമ്പനി. പരീക്ഷണ ചികിത്സ ഫലപ്രദമായിരുന്നെന്ന് വിവരങ്ങള്‍ ഉദ്ധരിച്ച് മരുന്നു നിര്‍മാണ കമ്പനിയായ ഷിയോനോഗി ആന്റ് കോ ലിമിറ്റഡ് അറിയിച്ചു.

മൂന്നുഘട്ടങ്ങളുള്ള ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ രണ്ടാം ഘട്ടം വിജയകരമായി പൂര്‍ത്തിയായെന്നാണ് ഷിയോനോഗി പറയുന്നത്. ആന്റിവൈറല്‍ ഗുളിക ആഗോളതലത്തില്‍ വിതരണം നടത്തുന്നതിന്് കമ്പനി ആഗ്രഹിക്കുന്നതിനാല്‍ ജാപ്പനീസ് റെഗുലേറ്റര്‍മാരുടെ വിലയിരുത്തലിലാണ് ഗുളികയിപ്പോഴുള്ളത്.

ശ്വാസം മുട്ടല്‍, പനി തുടങ്ങിയ അഞ്ച് ലക്ഷണങ്ങളില്‍ മരുന്ന് മെച്ചപ്പെട്ട ഫലമാണ് കാണിച്ചതെന്ന് ഷിയോനോഗി പറഞ്ഞു. ആഗോളതലത്തില്‍ മരുന്നിന്റെ മൂന്നാംഘട്ട പരീക്ഷണം ആരംഭിക്കാന്‍ യു എസ് പിന്തുണയോടെ കമ്പനി പ്രവര്‍ത്തിക്കും. പ്രതിവര്‍ഷം 10 ദശലക്ഷം ഡോസ് ഉത്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഇസാവോ ടെഷിരോഗി പറഞ്ഞു.

