ട്രാന്‍സ്ലൈറ്റഡ് ലൈവ്‌സ് പുറത്തിറക്കി

Web Desk
1 Min Read

കൊച്ചി: നിരവധി ദേശിയ, അന്തര്‍ദേശീയ അവാര്‍ഡുകളില്‍ തെരഞ്ഞെടുക്കപ്പെടുക്കുകയും അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്ത ഷൈനി ജേക്കബ് ബെഞ്ചമിന്റെ ഡോക്യുമെന്ററി ‘ട്രാന്‍സ്ലെറ്റഡ് ലൈവ്‌സ്’ സോഷ്യല്‍ മീഡിയയിലൂടെ ശശി തരൂര്‍ എം പി പുറത്തിറക്കി. ശശി തരൂരിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളികൂടെയാണ് ഡോക്യുമെന്ററി പുറത്തിറക്കിയത്.

city exchange

കൗമാരക്കാരായ മലയാളി പെണ്‍കുട്ടികളുടെ നഴ്സന്‍മാരായിട്ടുള്ള ജര്‍മന്‍ കുടിയേറ്റ ജീവിതവും ചരിത്രവും കാണാപ്പുറങ്ങളും അനുഭവ സാക്ഷ്യങ്ങളും എല്ലാം ചര്‍ച്ച ചെയ്യുന്ന ഈ ഡോക്യുമെന്ററി നിര്‍മിച്ചത് ജര്‍മന്‍ മലയാളിയായ മാത്യൂ ജോസഫ് ആണ്. മൂന്നാമത് കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരവും ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ടില്‍ നടന്ന പതിനൊന്നാമത് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍, അന്തര്‍ദേശീയ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവല്‍, സൈന്‍സ് ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു ഈ ഡോക്യുമെന്ററി.

അനവധി ദേശിയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ലഭിച്ച വേലുത്തമ്പി ദളവയുടെ ചരിത്രം ചര്‍ച്ച ചെയ്ത ‘ദി സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി’, ദസ്തയെവിസ്‌കിയുടെ ജീവിതം വരച്ചിട്ട ‘ഇന്‍ റിട്ടേണ്‍: ജസ്റ്റ് എ ബുക്ക്ണ്’ സാമൂഹിക പ്രവര്‍ത്തക ദയാബായിയുടെ ജീവിതത്തെ പറ്റിയുള്ള ‘ഒറ്റയാള്‍’ എന്നിവയാണ് ഷൈനി ജേക്കബ് ബെഞ്ചമിന്റെ പ്രധാന ഡോക്യുമെന്ററികള്‍.

- Advertisement -
Ad image

തിരക്കഥ: പോള്‍ സക്കറിയ, അവതരണം: ശശികുമാര്‍, ഛായാഗ്രഹണം: ശിവകുമാര്‍ എല്‍ എസ്, ചിത്രസംയോജനം: അജിത്കുമാര്‍ ബി, സംഗീതം: ചന്ദ്രന്‍ വി, സൗണ്ട് ഡിസൈന്‍: ഹരികുമാര്‍ എന്‍, തീം കണ്‍സല്‍ട്ടന്റ്: ജോസ് പുന്നംപറമ്പില്‍, ഡിസൈന്‍: റാസി, സ്‌കെച്ചുകള്‍: കെ പി മുരളീധരന്‍, പി ആര്‍ ഒ: പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!