Connect with us

Entertainment

വീണ്ടും ആസിഫ് അലിയുടെ സൈലന്റ് ഹിറ്റ്: ആഭ്യന്തര കുറ്റവാളിക്ക് രണ്ടാം ദിനം ഹൗസ്ഫുള്‍ ഷോകളും അഡിഷണല്‍ ലേറ്റ് നൈറ്റ് ഷോകളും

Published

on


കൊച്ചി: മലയാളത്തിന്റെ പ്രിയ താരം ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നോട്ടു കുതിക്കുകയാണ്. രണ്ടാം ദിനം കേരളത്തിലും വിദേശ രാജ്യങ്ങളിലും മികച്ച ടിക്കറ്റ് ബുക്കിങ് ആണ് ചിത്രം നേടിയത്. കേരളത്തില്‍ ഹൗസ്ഫുള്‍, ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ക്ക് അപ്പുറം പ്രേക്ഷകരുടെ അഭ്യര്‍ഥന പ്രകാരം പെരുന്നാള്‍ ദിനമായ ഇന്നലെ അഡിഷണല്‍ ലേറ്റ് നൈറ്റ് ഷോകള്‍ നടക്കുകയും ആ ഷോകളും ഹൗസ്ഫുള്‍ ആയി മാറുന്ന കാഴ്ചയാണ് കണ്ടത്.

കിഷ്‌കിന്ദാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു ആസിഫ് അലി ചിത്രം സൈലന്റ് ഹിറ്റിലേക്ക് കുതിക്കുകയാണ്. പുരുഷന്റെ വിവാഹ ശേഷമുള്ള പ്രശ്‌നങ്ങള്‍ പറയുന്ന സിനിമക്ക് സ്ത്രീകളുടെയും കൈയടി ലഭിക്കുന്നതാണ് ഏറെ പ്രത്യേകത.

തിയേറ്ററില്‍ പ്രേക്ഷകരുടെ കൈയടി ഇടയ്ക്കു ഇടയ്ക്കു ലഭിക്കുമ്പോള്‍ സാധാരണക്കാരനായ സഹദേവന്റെ കഥാപാത്രവും ആഭ്യന്തര കുറ്റവാളി എന്ന ചിത്രവും വിജയത്തിലേക്ക് കുതിക്കുകയാണ്. ജഗദീഷ്, സിദ്ധാര്‍ഥ് ഭരതന്‍, ഹരിശ്രീ അശോകന്‍ എന്നിവരും കൈയടി വാങ്ങുമ്പോള്‍ ജ്യേഷ്ഠാനുജന്മാരെ പോലെ സുഹൃത്തുക്കളുടെ വേഷം അവതരിപ്പിച്ച അസീസ് നെടുമങ്ങാടും ആനന്ദ് മന്മഥനും പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു.

നൈസാം സലാം പ്രൊഡക്ഷന്റെ ബാനറില്‍ നൈസാം സലാം നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. ഡീം ബിഗ് ഫിലിംസ് കേരളത്തിലും ഫാര്‍സ് ഫിലിംസ് ഗള്‍ഫിലും ചിത്രം വിതരണത്തിനെത്തിക്കുന്നു.

തുളസി, ശ്രേയാ രുക്മിണി എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ ജോജി, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, പ്രേം നാഥ്, നീരജാ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജാ ദാസ് എന്നിവര്‍ അവതരിപ്പിക്കുന്നു.

ആഭ്യന്തര കുറ്റവാളിയുടെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്: ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റര്‍: സോബിന്‍ സോമന്‍, സംഗീതം: ബിജിബാല്‍, ക്രിസ്റ്റി ജോബി, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍: രാഹുല്‍ രാജ്, ആര്‍ട്ട് ഡയറക്ടര്‍: സാബു റാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്ത് പിരപ്പന്‍കോട്, ലൈന്‍ പ്രൊഡ്യൂസര്‍: ടെസ്സ് ബിജോയ്, ഷിനാസ് അലി, പ്രൊജക്ട് ഡിസൈനര്‍: നവീന്‍ ടി ചന്ദ്രബോസ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം: മഞ്ജുഷാ രാധാകൃഷ്ണന്‍, ഗാനരചന: മനു മന്‍ജിത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പ്രേംനാഥ്, സൗണ്ട് ഡിസൈന്‍: ധനുഷ് നയനാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: സന്തോഷ് ബാലരാമപുരം, അസോസിയേറ്റ് ഡയറക്ടര്‍: സാന്‍വിന്‍ സന്തോഷ്, അരുണ്‍ ദേവ്, സിഫാസ് അഷ്‌റഫ്, സ്റ്റില്‍സ്: സലീഷ് പെരിങ്ങോട്ടുകര, അനൂപ് ചാക്കോ, പബ്ലിസിറ്റി ഡിസൈന്‍: മാമി ജോ, പി ആര്‍ ഒ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!