Entertainment
പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല വീഡിയോ ഗാനം പുറത്തിറങ്ങി
കൊച്ചി: കൗമാരക്കാരുടെ പ്രീ ഡിഗ്രി കാലത്തിന്റെ മറക്കാനാവാത്ത ഓര്‍മ്മകളുമായി റാഫി മതിര തിരക്കഥയും സംവിധാനവും ചെയ്യുന്ന ‘പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ വീഡിയോ ഗാനം റിലീസായി.


ഇല്യാസ് കടമേരി എഴുതിയ വരികള്‍ക്ക് ഫിറോസ് നാഥ് സംഗീതം പകര്‍ന്ന് കെ എസ് ചിത്ര ആലപിച്ച ‘മഞ്ഞുമൂടിയ താഴ്വരയില്‍….’ എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് റിലീസായത്.

ഇഫാര്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന ക്യാമ്പസ് സിനിമയായ ‘പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല’ ബയോ ഫിക്ഷണല്‍ കോമഡി ചിത്രമാണ്.


സിദ്ധാര്‍ഥ്, ശ്രീഹരി, അജോഷ്, അഷൂര്‍, ദേവദത്ത്, പ്രണവ്, അരുണ്‍ ദേവ്, മാനവേദ്, ദേവ നന്ദന, ദേവിക, രെഞ്ജിമ, കല്യാണി ലക്ഷ്മി, അജിഷ ജോയ്, അളഗ, ഗോപിക തുടങ്ങിയ കൗമാരക്കാര്‍ക്ക് പുറമേ ജോണി ആന്റണി, ബിനു പപ്പു, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴാറ്റൂര്‍, ബാലാജി ശര്‍മ്മ, സോനാ നായര്‍, വീണ നായര്‍, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ, എസ് ആശ നായര്‍, തിരുമല രാമചന്ദ്രന്‍, റിയാസ് നര്‍മ്മകല, ബിജു കലാവേദി, മുന്‍ഷി ഹരി, നന്ദഗോപന്‍ വെള്ളത്താടി, രാജ്‌മോഹന്‍, സിജി ജൂഡ്, വിനയ, ബഷീര്‍ കല്ലൂര്‍വിള, ആനന്ദ് നെച്ചൂരാന്‍, അനീഷ് ബാലചന്ദ്രന്‍, രാജേഷ് പുത്തന്‍പറമ്പില്‍, ജോസഫ്, ഷാജി ലാല്‍, സജി ലാല്‍, ഉദേശ് ആറ്റിങ്ങല്‍, രാഗുല്‍ ചന്ദ്രന്‍, ബിച്ചു, കിഷോര്‍ ദാസ്, പോള്‍സന്‍ പാവറട്ടി, ആനന്ദന്‍, വിജയന്‍ പൈവേലില്‍ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഉണ്ണി മടവൂര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. റാഫി മതിര, ഇല്യാസ് കടമേരി എന്നിവര്‍ എഴുതിയ വരികള്‍ ഫിറോസ് നാഥ് സംഗീതം പകരുന്നു.
കെ എസ് ചിത്ര, ഫിറോസ് നാഥ്, സാം ശിവ, ശ്യാമ, ജ്യോതിഷ് ബാബു എന്നിവരാണ് ഗായകര്‍.
പശ്ചാത്തല സംഗീതം- റോണി റാഫേല്‍, കല- സജിത്ത് മുണ്ടയാട്, കോറിയോഗ്രഫി- മനോജ് ഫിഡാക്ക്, എഡിറ്റിംഗ്- വിപിന്‍ മണ്ണൂര്‍, സൗണ്ട് മിക്‌സിംഗ്- ഹരികുമാര്‍, ഇഫക്ട്‌സ്- ജുബിന്‍ രാജ്, പരസ്യകല- മനു ഡാവിഞ്ചി, സ്റ്റില്‍സ്- ആദില്‍ ഖാന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മോഹന്‍ (അമൃത), മേക്കപ്പ്- സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം- ഭക്തന്‍ മങ്ങാട്, അസോസിയേറ്റ് ഡയറക്ടര്‍- ആഷിക് ദില്‍ജീത്, സഞ്ജയ് ജി കൃഷ്ണന്‍, അസിസ്റ്റന്റ് ഡയറക്ടര്‍-
വിഷ്ണു വര്‍ധന്‍, നിതിന്‍, ക്രിസ്റ്റി, കിരണ്‍ ബാബു.
ജൂണ്‍ 13ന് ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. പി ആര്‍ ഒ- എ എസ് ദിനേശ്.


