Connect with us

Entertainment

പ്രാഗ്മയിലെ ഗാനം ‘ശ്രീരാഗം പാടിയ രാവില്‍…’ ഒറ്റ ദിവസം കണ്ടത് ആറു ലക്ഷം പേര്‍

Published

on


തിരുവനന്തപുരം: സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ‘പ്രാഗ്മ- കമ്മിറ്റഡ് ലോങ് ലാസ്റ്റിങ് ലവ്’ എന്ന സിനിമയിലെ പ്രഥമ വീഡിയോ ഗാനം റിലീസ് ചെയ്തു. സാബുകൃഷ്ണയും സീത സതീഷും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിലെ ‘ശ്രീരാഗം പാടിയ രാവില്‍…’ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസായത്.

ഫെമിന്‍ ഫ്രാന്‍സിസിന്റെ മികച്ച രചനയിലും സംഗീതത്തിലുമുള്ള ഗാനം അതീവ ഹൃദ്യമായി പാടിയത് സിദ്ധാര്‍ഥ് ശങ്കര്‍ ആണ്. കെ ജെ ഫിലിപ്പ് കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം സെന്റ് മേരീസ് അസോസിയേറ്റ്‌സ് ലിമിറ്റഡും എസ് കെ സിനിമാസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

സിനിമയിലെ ഗാനം റിലീസ് ചെയ്ത് ഒറ്റദിവസം കൊണ്ടുതന്നെ ആറു ലക്ഷത്തോളം പേരാണ് ആസ്വദിച്ചത്. ഓറഞ്ച് മീഡിയയിലൂടെയാണ് ഗാനം പുറത്തിറക്കിയത്. ആവര്‍ത്തിച്ചു കാണാന്‍ തോന്നുന്ന ഗാനമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ഛായാഗ്രഹണം, എഡിറ്റിംഗ്: സനൂപ് എ എസ്, കോറിയോഗ്രാഫി: ബിനീഷ് കുമാര്‍ കൊയിലാണ്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സൈജു വതുകോടത്ത്, മേക്കപ്പ്: ഷിനു മുതുകുളം, പി ആര്‍ ഒ: റഹിം പനവൂര്‍, ക്യാമറ അസോസിയേറ്റ്: കൃഷ്ണ എസ് സഹദേവ്, ക്യാമറ അസിസ്റ്റന്റ്‌സ്: ഗോഡ് വിന്‍ ടൈറ്റസ്, ശ്രീജിത്ത് ശങ്കര്‍, സ്റ്റുഡിയോ: ജെ പി ആഡിയോസ്, ഓര്‍ക്കസ്ട്ര: ജോസഫ്
പി ടി, ഡിസൈന്‍: ഡി മീഡിയ.

മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം രജീഷ് സോമന്‍, ജോണ്‍ സേവ്യര്‍, രമേഷ്‌കുമാര്‍, ജീവതോമസ്, ശില്പ സൂസണ്‍, രാജേഷ് കാംപ്ഫ്, രെജികുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു.


error: Content is protected !!