ലോകത്തിലെ ഏറ്റവും തിരക്കേറിയ പത്ത് വിമാനത്താവളങ്ങളില്‍ ഹമദും

Web Desk
1 Min Read

ദോഹ: ആഗോള ട്രാവല്‍ ഡാറ്റാ പ്രൊവൈഡറായ ഒഫീഷ്യല്‍ എയര്‍ലൈന്‍ ഗൈഡിന്റെ (ഒ എ ജി) കണക്കുകള്‍ പ്രകാരം ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഏറ്റവും തിരക്കേറിയ 10 അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇടം നേടി.

city exchange

ഏപ്രിലില്‍ മികച്ച 10 അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഒന്‍പതാം സ്ഥാനത്താണ് ഹമദ്. 2019 ഏപ്രിലില്‍ 13-ാം സ്ഥാനത്തായിരുന്ന വിമാനത്താവളമാണ് ഒന്‍പതാം സ്ഥാനത്തെത്തിയത്. പട്ടികയില്‍ ഇടം പിടിച്ച വിമാനത്താവളങ്ങള്‍ രണ്ടെണ്ണം മിഡില്‍ ഈസ്റ്റിലും ആറെണ്ണം യൂറോപ്പിലുമാണ്.

ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ഒന്നാം സ്ഥാനത്ത്. ലണ്ടന്‍ ഹീത്രു വിമാനത്താവളം രണ്ടാം സ്ഥാനത്തുണ്ട്. ആംസ്റ്റര്‍ഡാം, പാരീസ് ചാള്‍സ് ഡി ഗല്ലെ, ഇസ്താംബുള്‍, സിംഗപ്പൂരിലെ ചാംഗി, ഫ്രാങ്ക്ഫര്‍ട്ട് ഇന്റര്‍നാഷണല്‍, സോള്‍ ഇഞ്ചിയോണ്‍, മാഡ്രിഡിന്റെ അഡോള്‍ഫോ സുവാരസ് എന്നിവയാണ് ഹമദിന് പുറമേ പട്ടികയില്‍ ഇടം പിടിച്ച മറ്റു വിമാനത്താവളങ്ങള്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!