

ദോഹ: ഷിവോമി 15 സീരിസ് ഔദ്യോഗികമായി ഖത്തറില്‍ പുറത്തിറക്കി. ഷിവോമിയുടെ ഖത്തറിലെ വിതരണക്കാരായ ഇന്റര്‍ടെക് ഗ്രൂപ്പ് ഡബ്ല്യുഎല്‍എല്‍ പുതിയ ഷിവോമി 15, ഷിവോമി 15 അള്‍ട്ര ഖത്തര്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു.

ഷിവോമി 15 അള്‍ട്ര മൊബൈല്‍ മികച്ച സാങ്കേതികവിദ്യയാണ് വാഗ്ദാനം ചെയ്യുന്നത്. ഷഇവോമി 15 അസാധാരണമായ പ്രകടനവും രൂപകല്‍പ്പനയും ആഗ്രഹിക്കുന്നവര്‍ക്ക് ശക്തവും ആക്സസ് ചെയ്യാവുന്നതുമായ അനുഭവമാണ് നല്‍കുന്നത്. ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട്ഫോണുകളില്‍ ഏറ്റവും മികച്ചത് നല്‍കുന്നതിനുള്ള ഷവോമിയുടെ നിരന്തരമായ പ്രതിബദ്ധത എടുത്തുകാണിക്കുന്നു.

തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ നിരയിലെ അടുത്ത സീരിസായ ഷവോമി 15ഉം ഷവോമി 15 അള്‍ട്രയും അനാച്ഛാദനം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇന്റര്‍ടെക്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അഷറഫ് എന്‍ കെ പറഞ്ഞു. ഷവോമി 15 അള്‍ട്ര 200എംപി ക്യാമറയും നൂതന എഐ കഴിവുകളും ഉപയോഗിച്ച് മൊബൈല്‍ ഫോട്ടോഗ്രാഫിയില്‍ മികച്ച കുതിച്ചുചാട്ടം പ്രതിനിധീകരിക്കുന്നു. ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട്ഫോണില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍ക്ക് പുതിയ മാനദണ്ഡം സൃഷ്ടിക്കുന്നു.
ഷവോമി 15 5ജി കറുപ്പ്, വെള്ള, പച്ച, ലിക്വിഡ് സില്‍വര്‍ നിറങ്ങളില്‍ ലഭ്യമാണ്. 12ജിബി റാം പ്ലസ് 512 ജിബി റോമിന് 3349 റിയാലാണ് റീട്ടെയില്‍ വില.
ഷിവോമി 15 അള്‍ട്ര 5ജി സില്‍വര്‍ ക്രോം, വെള്ള, കറുപ്പ് നിറങ്ങളില്‍ ലഭ്യമാണ്. 16ജിബി റാം പ്ലസ് 1024ജിബി റോമിന് 5199 റിയാലും 16ജിബി റാം പ്ലസ് 512ജിബി റോമിന് 4599 റിയാലും ആണ് റീട്ടെയില്‍ വില.
ഷിവോമി 15, ഷിവോമി 15 അള്‍ട്രാ മൊബൈല്‍ മോഡലുകള്‍ ഖത്തറിലെ എല്ലാ എംഐ സ്റ്റോറുകളിലും ലഭ്യമാണ്. ലുലുവിലെ എംഐ ഷോറൂം (ഗരാഫ ബ്രാഞ്ച്), എംഐ ഷോറൂം (അല്‍ നാസര്‍ ബ്രാഞ്ച്), എംഐ ഷോറൂം (മാള്‍ ഓഫ് ഖത്തര്‍), എംഐ ഷോറൂം (പ്ലേസ് വെന്‍ഡോം), എംഐ ഷോറൂം (ലഗൂണ മാള്‍ ബ്രാഞ്ച്) എന്നിവിടങ്ങളില്‍ ലഭിക്കും.

