
ദോഹ: ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ ഡി വൈ എഫ് ഐക്കാര്‍ ഷാഫി പറമ്പില്‍ എം പിയുടെ വാഹനം തടഞ് അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തത് പ്രതിഷേധാര്‍ഹമാണെന്ന് ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. യാതൊരു വിധ ആരോപണങ്ങളും ഇന്നുവരെ ഉയരാത്ത ജനകീയ എം പിക്കെതിരെ അദ്ദേഹത്തിന്റെ ജനപിന്തുണയില്‍ വിറളിപൂണ്ട സി പി എം, ഡി വൈ എഫ് ഐയെ തെരുവിലിറക്കുകയാണ് രാഹുലിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പാര്‍ട്ടി നടപടി കൈകൊണ്ടിരിക്കെ ഒന്നും പറയാനില്ലാതെ ഇളിഭ്യരായ സി പി എം ഷാഫി പറമ്പില്‍ എം പിക്കെതിരെ ചെയ്യുന്ന സമരം കേരള ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണെന്നും ഇതിനെതിരെ കേരള പൊതുസമൂഹം ശക്തമായി പ്രതികരിക്കുമെന്നും ഇന്‍കാസ് കോഴിക്കോട് ജില്ലാ ആക്ടിങ് പ്രസിഡന്റ് സുരേഷ്, ജനറല്‍ സെക്രട്ടറി മുഹമ്മദലി വാണിമേല്‍, ട്രഷറര്‍ ഹരീഷ്‌കുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

