Connect with us

Featured

ഗാസ വിഷയത്തില്‍ പ്രധാനമന്ത്രിയും യു എസ് സ്റ്റേറ്റ് സെക്രട്ടറിയും ചര്‍ച്ച നടത്തി

Published

on


ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയും യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഗാസ സംഭവ വികാസങ്ങളെ കുറിച്ച് ടെലിഫോണില്‍ ചര്‍ച്ച നടത്തി.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വഴികളേയും രൂക്ഷമാകാതിരിക്കാനുള്ള സാധ്യതകളേയും കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു.

ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച് ഖത്തറിന്റെ അഗാധമായ ആശങ്ക പ്രധാനമന്ത്രി പ്രകടിപ്പിച്ചു, എല്ലാ കക്ഷികളോടും സംഘര്‍ഷം കുറയ്ക്കാനും പരമാവധി സംയമനം പാലിക്കാനും ആഹ്വാനം ചെയ്തു.

മേഖലയിലെ സംഘര്‍ഷത്തിന്റെ വര്‍ധന കുറയ്ക്കുന്നതിനും തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനുമുള്ള സംയുക്ത നടപടിയുടെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സുരക്ഷയും സ്ഥിരതയും കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധത അദ്ദേഹം പുതുക്കി.


error: Content is protected !!