ഖത്തര്‍ എല്‍ എന്‍ ജി ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍

Web Desk
1 Min Read

ദോഹ: ദ്രവീകൃത പ്രകൃതി വാതക ഉത്പാദന ശേഷി ഖത്തര്‍ 85 ശതമാനമായി വര്‍ധിപ്പിക്കാന്‍ പദ്ധതികള്‍. ശക്തമായ ആഗോള എല്‍ എന്‍ ജി ഡിമാന്‍ഡ് വളര്‍ച്ചാ വീക്ഷണമാണ് ഖത്തറിന്റെ എല്‍ എന്‍ ജി ഉത്പാദന ശേഷി വിപുലീകരിക്കുന്നതെന്ന് ഫിച്ച് സൊല്യൂഷന്‍സ് പുതിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

city exchange

അടുത്തിടെ ഖത്തര്‍ എനര്‍ജി ഗ്രീന്‍ഫീല്‍ഡ് നോര്‍ത്ത് ഫീല്‍ഡ് വെസ്റ്റ് എല്‍ എന്‍ ജി പ്രോജക്റ്റ് കൂട്ടിച്ചേര്‍ക്കുന്നതായി പ്രഖ്യാപിച്ചു. ഇതിന് 16 മില്യന്‍സ് ഓഫ് ടണ്‍സ് പെര്‍ അന്നം എല്‍ എന്‍ ജി ഉത്പാദന ശേഷി ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

എല്‍ എന്‍ ജി ഉത്പാദന ശേഷിയുള്ള മൂന്ന് ഗ്രീന്‍ഫീല്‍ഡ് പദ്ധതികള്‍ 2030ഓടെ ഖത്തറിന്റെ എല്‍ എന്‍ ജി ഉത്പാദനശേഷി പ്രതിവര്‍ഷം 77 ദശലക്ഷം ടണ്ണില്‍ നിന്ന് 142 ദശലക്ഷം ടണ്ണായി 85 ശതമാനം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

TAGGED:
Share This Article
Leave a Comment
error: Content is protected !!