മസ്‌ക്കത്ത്- കണ്ണൂര്‍ എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തുന്നു

Web Desk
1 Min Read

മസ്‌കത്ത്: എയര്‍ ഇന്ത്യയുടെ മസ്‌കത്തില്‍നിന്നു കേരളത്തിലേക്കുള്ള ഏക സര്‍വീസ് നിര്‍ത്തലാക്കുന്നു. മസ്‌ക്കത്ത്- കണ്ണൂര്‍ സര്‍വീസാണ് എയര്‍ ഇന്ത്യ നിര്‍ത്തുന്നത്.

city exchange

ഹൈദരാബാദിലേക്കുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസുകളും നിര്‍ത്തുകയാണ്. സെപ്തംബര്‍ 11നാണ് അവസാന സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 12 മുതല്‍ മുംബൈയിലേക്കുള്ള സര്‍വീസുകള്‍ റീ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

നേരത്തെ കൊച്ചിയിലേക്കുണ്ടായിരുന്ന സര്‍വീസാണ് കണ്ണൂരിലേക്ക് മാറ്റിയത്. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലായിരുന്നു സര്‍വീസുകള്‍ നടത്തിയിരുന്നത്. യാത്രക്കാര്‍ കുറഞ്ഞതാണ് സര്‍വീസ് നിര്‍ത്താന്‍ കാരണമെന്ന് കരുതുന്നു. ഇതിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസും ഗോ എയറും മസ്‌കത്തില്‍നിന്നു കണ്ണൂരിലേക്ക് സര്‍വീസ് ആരംഭിച്ചിരുന്നു. ഇത് എയര്‍ ഇന്ത്യയിലെ യാത്രക്കാര്‍ കുറയാന്‍ കാരണമായി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!