ഖത്തര്‍ ഇന്ത്യന്‍ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ കലാഞ്ജലി 2022 സെപ്തംബര്‍ 12 മുതല്‍

Web Desk
1 Min Read

ദോഹ: നാളെയുടെ നക്ഷത്രങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മീഡിയ പെന്നും ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളും റേഡിയോ മലയാളം 98.6ഉം സംയുക്തമായി സംഘടിപ്പിക്കുന്ന ‘കലാഞ്ജലി 2022’ സെപ്തംബര്‍ 12, 13, 14, 16 തിയ്യതികളില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള കലാ- സാഹിത്യ- സംഗീത മേഖലകളില്‍ പ്രഗത്ഭരായ വിദ്യാര്‍ഥികള്‍ ഒരേ വേദിയില്‍ മാറ്റുരക്കും.

city exchange

മത്സര ഇനങ്ങളില്‍ ഉയര്‍ന്ന പോയിന്റ് കരസ്ഥമാക്കുന്ന വിദ്യാലയത്തിന് റോളിങ്ങ് ട്രോഫി നല്‍കി കലാഞ്ജലി 2022ന്റെ ജേതാക്കളായി പ്രഖ്യാപിക്കും. കലാമേളയില്‍ ഉയര്‍ന്ന പോയിന്റ് നേടുന്ന പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും കലാതിലകം, കലാപ്രതിഭ പട്ടം നല്‍കി കലാഞ്ജലി 2022 ആദരിക്കുന്നതാണ്.

കലാഞ്ജലി 2022ന്റെ ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ ഹസ്സന്‍ ചോഗ്ലേ (പ്രസിഡന്റ് ഡി പി എസ് എം ഐ എസ്), പ്രസിഡന്റ് ഡോ. ഹസ്സന്‍ കുഞ്ഞി (പ്രസിഡന്റ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍), ജനറല്‍ കണ്‍വീനര്‍ ബിനുകുമാര്‍ ജി ജനറല്‍ മാനേജര്‍, മീഡിയ പെന്‍, മീഡിയ കണ്‍വീനര്‍ അന്‍വര്‍ ഹുസൈന്‍ സി ഇ ഒ റേഡിയോ മലയാളം 98.6, അസോസിയേറ്റ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഇബ്‌റാഹിം തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!