ഖത്തറിലെ പാണ്ടഹൗസില്‍ ‘താമസക്കാരെത്തി’

Web Desk
1 Min Read
ഫോട്ടോയ്ക്ക് കടപ്പാട്: ദി പെനിന്‍സുല

ദോഹ: ചൈനയില്‍ നിന്നും സുഹൈലും തുറയയും ഖത്തറിലെത്തി. അല്‍ഖോറിലെ പാണ്ട ഹൗസിലാണ് ഇരു പാണ്ടകള്‍ക്കും ‘താമസ സൗകര്യം’ ഒരുക്കിയിരിക്കുന്നത്.

city exchange

ഫിഫ ലോകകപ്പ് 2022 സംഘടിപ്പിക്കുന്ന ഖത്തറിന് ചൈനയുടെ സമ്മാനമാണ് രണ്ടു പാണ്ടകള്‍. ചൈനയില്‍ ജിംഗ് ജിംഗ് എന്നും സി ഹൈ എന്നുമായിരുന്നു പാണ്ടകളുടെ പേര്. ഖത്തറിലെത്തിയ പാണ്ടകളെ ഉടനെ കാണാനാവുമെന്ന് കരുതരുത്. ചൈനയില്‍ നിന്നും ഖത്തര്‍ വരെ യാത്ര ചെയ്ത രണ്ടു ഭീമന്‍ പാണ്ടകളും 21 ദിവസത്തേക്ക് ക്വാറന്റൈനിലായിരിക്കും.

ഖത്തറിലെത്തിയ ഭീമന്‍ പാണ്ടകളെ ഖത്തറിലെ ചൈനീസ് അംബാസഡര്‍ ഴു ജിയാന്‍, മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഖൂരി എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചേര്‍ന്നാണ് സ്വീകരിച്ചത്. രണ്ട് പാണ്ടകള്‍ക്കും ചൈനയില്‍ യാത്രയയപ്പ് നല്കിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!