
കണ്ണൂര്‍: എത്യോപ്യയിലെ എര്‍ത്ത ആലി പര്‍വതനിരയിലുള്ള ഹെയ്ലി ഗബ്ബി അഗ്നിപര്‍തം ഞായറാഴ്ച പൊട്ടിത്തെറിച്ചതിന് പിന്നാലെ കണ്ണൂര്‍- അബൂദാബി ഇന്‍ഡിഗോ വിമാനം വഴിതിരിച്ചു വിട്ടു. കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കു പോയ ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്കാണ് തിരിച്ചുവിട്ടത്.

ഹെയ്ലി ഗബ്ബി അഗ്നിപര്‍തത്തിന്റെ ധൂളികള്‍ ഉത്തരേന്ത്യന്‍ മേഖലയിലേക്കു നീങ്ങിയത് വ്യോമഗതാഗതത്തില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ജയ്പുര്‍- ഡല്‍ഹി പാതയില്‍ വിമാനസര്‍വീസുകളെ ഇതു ബാധിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണു പ്രാമുഖ്യമെന്നും ആവശ്യമെങ്കില്‍ സര്‍വീസുകളില്‍ മാറ്റം വരുത്തുമെന്നും വിമാനക്കമ്പനികള്‍ അറിയിച്ചു.

പതിനായിരം വര്‍ഷങ്ങള്‍ക്കുശേഷമാണ് എത്യോപ്യയില്‍ അഗ്നിപര്‍വത സ്‌ഫോടനം നടക്കുന്നത്. മേഖലയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ അസാധാരണ സംഭവമാണിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
