പത്രമാനേജ്‌മെന്റുകള്‍ സര്‍ഗ്ഗാത്മകതയില്‍ താത്പര്യമുള്ള ജീവനക്കാരെ നിരുത്സാഹപ്പെടുത്തുന്നെന്ന് യു കെ കുമാരന്‍

Web Desk
1 Min Read

കോഴിക്കോട്: കേരളത്തിലെ പത്ര മാനേജ്‌മെന്റുകള്‍ പലപ്പോഴും സര്‍ഗാത്മക മേഖലയില്‍ താല്‍പര്യമുള്ള ജീവനക്കാരെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് സ്വീകരിക്കാറുള്ളതെന്നും ഇതിന് ഇരയായ ഒരു പത്രപ്രവര്‍ത്തകനാണ് താനെന്നും പ്രഗത്ഭ ചെറുകഥാകൃത്ത് യു കെ കുമാരന്‍. കെ എം റശീദിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

പത്രപ്രവര്‍ത്തന മേഖലയിലുള്ളവര്‍ക്ക് പലപ്പോഴും ഒരേ സമയം സര്‍ഗാത്മകതയുടെ പാതയിലൂടെ സഞ്ചരിക്കുവാന്‍ ഏറെ ബുദ്ധിമുട്ടേണ്ട സാഹചര്യമാണുള്ളത്. വായനയുടെ സമയത്ത് കവിത നമ്മുടെ ഉള്ളിലേക്കിറങ്ങി പോകണം. ഇത്തരുണത്തില്‍ റശീദിന്റെ കവിതകള്‍ ഏറെ സൂക്ഷ്മമായാണ് ആശയങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത്. തന്റെ പത്രപ്രവര്‍ത്തന തിരക്കുകള്‍ക്കിടയിലും അദ്ദേഹത്തിന് ഇതു സാധിക്കുന്നുവെന്നത് ഏറെ സന്തോഷകരമായ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.

പുസ്തകം പി കെ പാറക്കടവിന് നല്കി യു കെ കുമാരന്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങ് സബ് ജഡ്ജ് എം പി ഷൈജല്‍ ഉദ്ഘാടനം ചെയ്തു. മാധ്യമം എഡിറ്റര്‍ ഒ അബ്ദുറഹിമാന്‍ മുഖ്യപ്രഭാഷണം നടത്തി. എം ഫിറോസ് ഖാന്‍, കെ ആസീഫ്, എന്‍ രാജീവ്, കെ എം റശീദ്, എ ബിജുനാഥ്, കെ ടി സദറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image

മാധ്യമം റിക്രിയേഷന്‍ ക്ലബ്ബ് സംഘടിപ്പിച്ച ചടങ്ങില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.

Share This Article
Leave a Comment
error: Content is protected !!