നടി ശരണ്യ ശശി അന്തരിച്ചു

Web Desk
1 Min Read

തിരുവനന്തപുരം: സിനിമാ- സീരിയല്‍ താരം ശരണ്യ ശശി അന്തരിച്ചു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കോവിഡും ന്യുമോണിയയും ബാധിച്ചതോടെ സ്ഥിതി ഗുരുതരമാവുകയായിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധയെ തുടര്‍ന്ന് ജൂലൈ 23നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ജൂണ്‍ 10ന് കോവിഡ് നെഗറ്റീവ് ആയെങ്കിലും പിന്നീട് നില വഷളാവുകയായിരുന്നു. അര്‍ബുദത്തിനെതിയുള്ള പോരട്ടത്തില്‍ ശരണ്യ മാതൃകയായിരുന്നു.
നിരവധി തവണ ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടിവന്നിട്ടും അത്മവിശ്വാസം കരുത്താക്കി സോഷ്യല്‍ മീഡിയയിലടക്കം സജീവമായിരുന്നു. 2012ലാണ് തലച്ചോറിലെ അര്‍ബുദം കണ്ടെത്തിയത്. നിരവധി സീരിയലുകള്‍ക്ക് പുറമേ ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ശരണ്യ ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും വേഷമിട്ടു.

city exchange
Share This Article
Leave a Comment
error: Content is protected !!